കൈത്തക്കര മഖാം 



പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരിനടുത്ത് കുളപ്പുള്ളി എന്ന സ്ഥലത്താണ് മഹാനായ കൈത്തക്കര ഉസ്താദിന്റെ മഖാം...

ഹിജ്റ 1308ൽ മലപ്പുറം ജില്ലയിലെ കൈത്തക്കരയിൽ മോയാട്ടിൽ ഹൈദ്രാോസ് എന്ന കർഷകന്റെ മകനായാണ് മഹാനവർകളുടെ ജനനം...

പ്രാഥമിക മത-ഭൗതിക പഠനം നാട്ടിൽ നിന്നു തന്നെയാണ് നേടിയത്...

തങ്ങളുടെ മകൻ വലിയ ഒരു പണ്ഡിതനാവണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നവരായിരുന്നു മഹാനവർകളുടെ മാതാപിതാക്കൾ...

 അതിനു വേണ്ടി മഹദ് വ്യക്തികളെ കണ്ട് ദുഅ ചെയ്യിക്കാനും മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യാനും പിതാവ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു..

പത്താമത്തെ വയസ്സിൽ അന്നത്തെ ഏറ്റവും വലിയ വൈജ്ഞാനിക കേന്ദ്രമായ പൊന്നാനി ദർസിൽ ചേർന്നു പത്തു വർഷം കഠിനമായ പഠന തപസ്യ നടത്തി...

കരിമ്പന കുഞ്ഞിപ്പോക്കർ മുസ്ല്യാർ,ശൈഖ് പോക്കർ മുസ്ല്യാർ എന്നീ സൂഫീവര്യൻമാരായിരുന്നു പ്രധാന ഉസ്താദുമാർ...

പഠന ശേഷം ദർസ് നടത്തുന്നതിലും മറ്റു ദീനീ പ്രചരണങ്ങളിലുമായി മഹാനവർകൾ കഴിഞ്ഞു കൂടി...

പുതിയങ്ങാടി,നന്നംമുക്ക്,തൊഴുപ്പാടം,പട്ടാമ്പി,കാരക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ മഹാനവർകൾ ദർസ് നടത്തിയിട്ടുണ്ട്...

ജനങ്ങളുടെ ആത്മീയോന്നമനത്തിനായി നിരവധി ദിക്ർ,സ്വലാത്ത്,റാത്തീബ് ഹൽഖകളും നാടിന്റെ വിവിധ ഭാഗങ്ങളിലായി മഹാനവർകൾ സ്ഥാപിച്ചു..

കേരളത്തിനു പുറമേ മദ്രാസ്,തിരുച്ചിറപ്പള്ളി,കോയമ്പത്തൂർ തുടങ്ങി തമിഴ്നാടൻ പ്രദേശങ്ങളിലും ദഅവാ മേഖലയിൽ മഹാനവർകൾ സജീവമായിരുന്നു..

പകൽ ദർസ്-മറ്റു ദീനീ പ്രബോധന പ്രവർത്തനങ്ങൾ രാത്രി ഉറക്കൊഴിച്ച്  ഇബാദത്ത് ഇതായിരുന്നു മഹാനുഭാവന്റെ ജീവിതം..

മഹാനവർകൾക്ക് ക്രമേണ ദുനിയാവിനോടുള്ള വിരക്തി കൂടിക്കൊണ്ടിരുന്നു , ജനങ്ങളുമായുള്ള സമ്പർക്കവും കുറഞ്ഞു..

മഖ്ബറകളും വനമ്പ്രദേശങ്ങളും കേന്ദ്രീകരിച്ചായി പിന്നീടുള്ള ജീവിതം..

ഹിംസ മൃഗങ്ങൾ സ്വൈര്യ വിഹാരം നടത്തുന്ന ഘോര വനങ്ങളിലെ മകന്റെ വാസം മഹാനവർകളുടെ മാതാപിതാക്കളെ ഭീതിയിലാഴ്ത്തി...

മകന്റെ തിരിച്ചു വരവിനായി അവർ പ്രാർത്ഥനയും,നേർച്ചകളുമായി കഴിഞ്ഞു കൂടി  പ്രാർത്ഥനാ ഫലമെന്നോണം കാട്ടിൽ നിന്നിറങ്ങി വന്ന മഹാനവർകൾ മാതാപിതാക്കളുടേയും നാട്ടു കാരണവരുടേയും നിർബന്ധത്തിനു വഴങ്ങി വിവാഹിതനായി...

 കുഞ്ഞീരുമ്മ എന്ന യുവതിയായിരുന്നു വധു ആ ദാമ്പത്യത്തിൽ ആറു മക്കളാണുള്ളത്...

എണ്ണിയാലൊടുങ്ങാത്ത കറാമത്തുകൾ മഹാനവർകളിൽ നിന്നും പ്രകടമായിട്ടുണ്ട്...

ഒരു കാലത്ത് കവളപ്പാറ രാജാവിന്റെ കീഴിലായിരുന്നു ഷൊർണ്ണൂരും പരിസരപ്രദേശങ്ങളും ചെറവന്നൂർ എന്ന പേരിലാണ് അന്ന് ഷൊർണ്ണൂർ അറിയപ്പെട്ടിരുന്നത്...

 തന്റെ അധികാരത്തിന്റെ കീഴിലുള്ള പ്രദേശങ്ങളിൽ മുസ്ലിംഗൾക്ക് രാത്രി താമസം നിരോധിച്ച രാജാവായിരുന്നു കവളപ്പാറ രാജാവ്..

 പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും,സർദാർ വല്ലഭായ് പട്ടേലുമൊക്കെ ഈ വിലക്കു നീക്കാൻ ഒരു പാടു പരിശ്രമിച്ചെങ്കിലും ശ്രമങ്ങളെല്ലാം വിഫലമായിരുന്നു..

 മഹാനായ ഉസ്താദിന്റെ കറാമത്തിന്റെ ഫലമായാണ് മുസ്ലിംഗൾക്ക് താമസിക്കാനുള്ള അനുമതിയും,കുളപ്പുള്ളി പള്ളിക്കും ഖബർ സ്ഥാനിനുമുള്ള ഏഴ് ഏക്കറോളം സ്ഥലവും ലഭിച്ചത്...

 ഷൊർണ്ണൂർ പള്ളിക്കുള്ള സ്ഥലം ലഭിച്ചതും മഹാനവർകളുടെ കറാമത്തിന്റെ പവറു കൊണ്ട് തന്നെ...

ആൾത്താമസമില്ലാത്ത കാടു പിടിച്ചു കിടക്കുന്ന ഒരു സ്ഥലമായിരുന്നു അന്ന് കുളപ്പുള്ളി..

അവിടെ പള്ളി നിർമ്മിക്കുന്ന സമയത്ത് ഈ ആശങ്ക രേഖപ്പെടുത്തിയ മുരീദിനോട് പറഞ്ഞ വാക്ക് ഇങ്ങനെയായിരുന്നു ''ഇവിടെയൊക്കെ പട്ടണമാവും അതു കണ്ടിട്ടേ നിങ്ങളൊക്കെ മരിക്കൂ'' ഈ വാക്കുകൾ സത്യമായിപ്പുലർന്നതിനു കാലം സാക്ഷി..

ഒരു പുരുഷായുസ്സു മുഴുവൻ ദീനീ സേവനനിരതനായ ആ മഹാ മനീഷി 1946 ജൂലായ് 26 വെള്ളിയാഴ്ച സ്രഷ്ടാവിന്റെ റഹ്മത്തിലേക്ക് യാത്രയായി...

ഉസ്താദിന്റെ വസ്വിയ്യത്ത് പ്രകാരം കുളപ്പുള്ളി പള്ളിക്കു സമീപം മറവ് ചൈതു..

ഷൊർണ്ണൂരിൽ നിന്നും കുളപ്പുള്ളിയിലേക്കുള്ള യാത്രയിൽ കുളപ്പുള്ളി സെന്ററിലേക്ക് എത്തുന്നതിന് തൊട്ടു മുമ്പ് ഇടതു വശത്തായി മുഹ്യദ്ധീൻ ജുമാമസ്ജിദ് എന്ന ഒരു കമാനം കാണാം ആ വഴി 200 മീറ്റർ സഞ്ചരിച്ചാൽ മഖാമിലേക്കെത്താം..

ഷെയർ ചൈത് മറ്റു മുഅ്മിനീങ്ങളിലേക്കും എത്തിക്കണേ..അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ 

നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ...

          ✍🏻നാസർ ചേലക്കര
                  9605896091

        #ഗൂഗിൾ_മാപ്പിന്റെ_ലിങ്ക് 

https://www.google.com/maps/place/Muhyudheen+Juma+Masjid.,+Kulappully,+Kerala+679122/@10.7777458,76.2791283,17z/data=!4m2!3m1!1s0x3ba7db4ee7c7aea3:0x72a4ba775eb45e6d

Comments

Popular posts from this blog