പീരുമേട് മഹ്ളറ 
_
   സഞ്ചാരികളുടെ പറുദീസയാണ് ഇടുക്കി ജില്ല...

ജില്ലയിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമാണ് പീരുമേട്...

പെരിയാർ ടൈഗർ റിസർവും,ത്രിശങ്കു കുന്നുകളും,ഒട്ടേറെ ചരിത്ര സ്മാരകങ്ങളും നിരവധി നയന മനോഹര കാഴ്ചകളൊരുക്കിയാണ് പീരുമേട് നമ്മെ വരവേൽക്കുന്നത്..

 പീരുമേടിന്റെ വനാന്തരങ്ങളിൽ ഏക ഇലാഹിന്റെ വിശുദ്ധ പാശം മുറുകെപ്പിടിച്ച് ജീവിച്ച ഒരു മഹാനെക്കുറിച്ച് അൽപ്പമറിയാം...

  തമിഴ് നാട്ടിലെ തെങ്കാശിക്കടുത്ത് കണ്യപുരത്ത് ജനിച്ച, സ്വദഖത്തുള്ളാഹിൽ ഖാഹിരി തങ്ങളുടെ കാലക്കാരനും ആത്മീയ സുഹൃത്തുമായ ''പീർമുഹമ്മദ് വലിയ്യുള്ളാഹി'' എന്ന മഹാനാണ് സ്മര്യപുരുഷൻ...

  മഹാനവർകൾക്ക് മഹാനായ മുഹ്യദ്ധീൻ ശൈഖിന്റെ തിരുദർശനം ലഭിച്ചത് ആത്മീയ മേഖലയിലേക്ക് തിരിയാൻ നിദാനമായി..

ഖാദിരി-ശത്താരി ത്വരീഖത്താണ് ആത്മീയ വഴിയായി അവലംബിച്ചത്...

തിരുവിതാംകൂർ രാജാവിന്റെ വേനൽ വസതിയായിരുന്ന അമ്മച്ചിക്കൊട്ടാരത്തിനോട് ചേർന്നുള്ള വനത്തിന്റെ ഉള്ളിലാണ് മഹാനവർകളുടെ മഹ്ളറ സ്ഥിതി ചെയ്യുന്നത്

അഴുത എന്നായിരുന്നു ആദ്യം ഈ സ്ഥലത്തിന്റെ പേര് പിന്നീട് ഈ സ്ഥലത്തിന് പീരുമേട് എന്ന പേര് വന്നത് മഹാനവർകളുടെ കാരണത്താലാണെത്രേ..പീർ വന്ന മേട് ലോപിച്ച് പീരുമേട് ആയി...

മഹാനവർകൾ ഇബാദത്തിലായിക്കഴിഞ്ഞിരുന്ന സ്ഥലമാണ് മഹ്ളറയായി പരിപാലിക്കുന്നത്...
തിരുവിതാംകൂർ രാജപത്നിയാണ് ഇൗ മഹ്ളറ പണി കഴിപ്പിച്ചത്..

തമിഴ്നാട്ടിലെ തെക്കലയിലാണ് മഹാനവർകൾ  അന്ത്യ വിശ്രമം കൊള്ളുന്ന  മഖ്ബറ സ്ഥിതി ചെയ്യുന്നത്...

ഭൗതിക ലോകത്തോട് വിട പറഞ്ഞ് നൂറ്റാണ്ടുകളായെങ്കിലും ശാന്തി തേടിയെത്തുന്നവരിൽ  കാരുണ്യ തീർത്ഥം ചൊരിഞ്ഞ് പീരുമേടിന്റെയും തെക്കലയുടേയും മണ്ണിൽ മഹാനവർകൾ പരിലസിക്കുന്നു

നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ...

✍🏻നാസർ ചേലക്കര
        9605896091

Comments

Popular posts from this blog