പള്ളിത്തെരുവ് മഖാം
കരിമ്പനക്കാടുകൾ വെഞ്ചാമരം വീശുന്ന കതിരണിപ്പാടങ്ങൾ സംഗീത വിരുന്നൊരുക്കുന്ന
കല്ലടിക്കോടൻ മലയും,കാട്ടാറുകളും, കളനാദങ്ങളും,കിളിമൊഴികളും നയന,ശ്രവണ മാധുര്യം തീർക്കുന്ന ഹരിതാഭമായ നാട്
നമ്മുടെ സ്വന്തം പാലക്കാട്...
കേവലം നെല്ലറ മാത്രമല്ല ആത്മ ജ്ഞാനികളുടെ കലവറ കൂടിയാണ് പാലക്കാട്...
പാലക്കാടിന്റെ ഉദരത്തിലുറങ്ങുന്ന മഹാത്മാക്കളോടൊത്തുള്ള യാത്രയിൽ ഇന്നു ഞാൻ പരിചയപ്പെടുത്തുന്നത് ''പള്ളിത്തെരുവ് മഖാം'' എന്ന മഖാമിനെക്കുറിച്ചാണ്...
''ശൈഖ് ഇസ്മാഈൽ(റ)'' എന്ന മഹാനാണ് ഇവിടെ വിശ്രമിക്കുന്നത്...
മഹാനായ *മഞ്ഞക്കുളം ഖാജാ ഹുസൈൻ (റ) തങ്ങളുടെ* സഹചാരിയായിരുന്നു മഹാനവർകൾ...
മൈസൂർ സിംഹം ടിപ്പു സുൽത്താനോടൊത്താണ് ഇവർ പാലക്കാടെത്തിയത്..
ഇബാദത്തിൽ കൂടുതൽ ശ്രദ്ധ കിട്ടുന്നതിനു വേണ്ടി വിജന പ്രദേശങ്ങളിൽ കഴിഞ്ഞു കൂടിയ മഹാനവർകൾ നാനാ ജാതി മതസ്ഥർക്കും ആലംബ കേന്ദ്രമായിരുന്നു.
അക്കാലത്ത് പുറം നാടുകളിൽ പോലും മഹാനവർകളുടെ ശ്രുതി പരക്കുന്നത് ഈ സംഭവത്തോടെയാണ്..👇🏻
ഒലവക്കോട് അകത്തേത്തറ രാജാവിന്ന് കലശലായ വയറുവേദന പ്രഗത്ഭരായ ഭിഷഗ്വരന്മാരെല്ലാം പരിശോധിച്ച് പരാജയപ്പെട്ടു..
അങ്ങനെയിരിക്കെ ആരോ മഹാനവർകളെക്കുറിച്ച് പറഞ്ഞറിഞ്ഞ രാജാവ് മഹാനവർകളുടെ സമീപത്തേക്ക് തന്റെ വിഷമമറിയിച്ച് ആളെപ്പറഞ്ഞയച്ചു..
ഇന്ന് മഹാനവർകളുടെ മഖ്ബറ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനോട് ചേർന്ന് അന്നുണ്ടായിരുന്ന ഒരു വലിയ വടവൃക്ഷത്തിനു താഴെയിരിക്കുകയായിരുന്നു മഹാനവർകൾ..
ആഗതൻ കാര്യമറിയിച്ചപ്പോൾ ശൈഖവർകൾ മരച്ചുവട്ടിൽ നിന്നും ഒരിലയെടുത്ത് അതിൽ കുറച്ചു മണ്ണു വാരിയെടുത്ത് അയാളുടെ കയ്യിൽ കൊടുത്തു ഈ മണ്ണ് കഴിച്ചാൽ രോഗം മാറുമെന്നറിയിച്ചു..
അയാൾ അതുമായി കൊട്ടാരത്തിലേക്ക് മടങ്ങി കൊട്ടാരത്തിൽ അക്ഷമയോടെ കാത്തിരിക്കുകയായിരുന്ന രാജാവ് ഈ മണ്ണ് കണ്ട് ക്രൂദ്ധനായി ''രോഗം മാറാൻ മണ്ണോ..?!! '' അരിശത്തോടെ അയാളത് ദൂരേക്ക് വലിച്ചെറിഞ്ഞു..
അതോടെ രോഗം കൂടുതൽ മൂർഛിച്ചു രാജാവ് വേദന കൊണ്ട് പുളയാൻ തുടങ്ങി ആ ദൈവദാസൻ നൽകിയ മണ്ണ് വലിച്ചെറിഞ്ഞതുകൊണ്ടായിരിക്കുമോ വേദന അധികരിക്കാൻ കാരണമെന്ന ചിന്തയിൽ വീണ്ടും മഹാനവർകളുടെ സമീപത്തേക്ക് ആളെ പറഞ്ഞു വിട്ടു..
വലിച്ചെറിഞ്ഞ ഭാഗത്തുനിന്ന് മണ്ണെടുത്തു തിന്നാനായിരുന്നു ശൈഖവർകളുടെ കൽപ്പന മനസ്സില്ലാമനസ്സോടെയെങ്കിലും രാജാവ് മണ്ണെടുത്ത് കഴിച്ചു..
രോഗം ഭേദമായ രാജാവ് അതിയായി സന്തോഷിക്കുകയും ശൈഖവർകളെ സന്ദർശിക്കുകയും പാരിതോഷികമായി കുറേയേറെ സ്ഥലം നൽകുകയും ചൈതു..
മൈസൂർ സുൽത്താനായിരുന്ന ഹൈദരലീഖാന്റെ കാർമ്മികത്വത്തിൽ പിന്നീട് ഈ സ്ഥലത്ത് ഒരു പള്ളി നിർമ്മിച്ചു മഹാനായ ടിപ്പു സുൽത്താൻ(റ)ഇവിടെ ഖുത്വുബ ഓതുകയും നിസ്കാരത്തിന്ന് നേതൃത്വം കൊടുക്കുകയും ചൈതിട്ടുണ്ട്...
പട്ടാണി മുസ്ലീംഗളായിരുന്നു അന്ന് പള്ളി പരിപാലനം നടത്തിയിരുന്നത് പിന്നീട് പരിപാലനാധികാരം റാവുത്തർമാരെ ഏൽപ്പിക്കപ്പെട്ടു..
ശേഷം പള്ളി പുനർനിർമ്മിക്കപ്പെട്ടു ഏകദേശം രണ്ട് നൂറ്റാണ്ട് മുമ്പായിരുന്നു അത്..
പക്ഷേ ഹൈദരലീഖാൻ നിർമ്മിച്ച ഒറ്റക്കല്ലിൽ കൊത്തിയെടുത്ത മിമ്പർ ചെറിയ മിനുക്കു പണികളോടെ പഴമയുടെ തനിമ വിളിച്ചോതി ഇപ്പോഴും നില നിൽക്കുന്നുണ്ട്..
പള്ളിക്കോമ്പൗണ്ടിനു പുറത്ത് ചെറിയൊരു കെട്ടിടത്തിനുള്ളിലാണ് മഹാനായ ശൈഖ് ഇസ്മാഈൽ(റ)ന്റെ മഖ്ബറ..
മഖ്ബറ കെട്ടിടത്തിനോടു ചേർന്ന് ചെറിയൊരു സ്കൂൾ കാണാം വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിനും എത്രയോ മുമ്പ് നിർമ്മിക്കപ്പെട്ട ഒരു ശരീഅത്ത് കോളേജായിരുന്നു അത് പക്ഷേ കാലാന്തരത്തിൽ അതൊരു സ്കൂളായി രൂപാന്തരപ്പെട്ടു..!!😢
പാലക്കാട് ടൗൺ ബസ്റ്റാന്റിൽ നിന്ന് അര കിലോമീറ്റർ ദൂരമേ പള്ളിത്തെരുവ് പള്ളിയിലേക്കുള്ളൂ..
അള്ളാഹു മഹാനവർകളുടെ ബറക്കത്ത് കൊണ്ട് നമ്മുടെ ഇഹപര ജീവിതം സന്തോഷത്തിലാക്കട്ടെ, ആദരിക്കേണ്ടവരെ അർഹിക്കുന്ന രൂപത്തിൽ ആദരിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ-ആമീൻ...
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ...
✍🏻നാസർ ചേലക്കര
9605896001
Comments
Post a Comment