പീരുമേട് മഹ്ളറ _ സഞ്ചാരികളുടെ പറുദീസയാണ് ഇടുക്കി ജില്ല... ജില്ലയിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമാണ് പീരുമേട്... പെരിയാർ ടൈഗർ റിസർവും,ത്രിശങ്കു കുന്നുകളും,ഒട്ടേറെ ചരിത്ര സ്മാരകങ്ങളും നിരവധി നയന മനോഹര കാഴ്ചകളൊരുക്കിയാണ് പീരുമേട് നമ്മെ വരവേൽക്കുന്നത്.. പീരുമേടിന്റെ വനാന്തരങ്ങളിൽ ഏക ഇലാഹിന്റെ വിശുദ്ധ പാശം മുറുകെപ്പിടിച്ച് ജീവിച്ച ഒരു മഹാനെക്കുറിച്ച് അൽപ്പമറിയാം... തമിഴ് നാട്ടിലെ തെങ്കാശിക്കടുത്ത് കണ്യപുരത്ത് ജനിച്ച, സ്വദഖത്തുള്ളാഹിൽ ഖാഹിരി തങ്ങളുടെ കാലക്കാരനും ആത്മീയ സുഹൃത്തുമായ ''പീർമുഹമ്മദ് വലിയ്യുള്ളാഹി'' എന്ന മഹാനാണ് സ്മര്യപുരുഷൻ... മഹാനവർകൾക്ക് മഹാനായ മുഹ്യദ്ധീൻ ശൈഖിന്റെ തിരുദർശനം ലഭിച്ചത് ആത്മീയ മേഖലയിലേക്ക് തിരിയാൻ നിദാനമായി.. ഖാദിരി-ശത്താരി ത്വരീഖത്താണ് ആത്മീയ വഴിയായി അവലംബിച്ചത്... തിരുവിതാംകൂർ രാജാവിന്റെ വേനൽ വസതിയായിരുന്ന അമ്മച്ചിക്കൊട്ടാരത്തിനോട് ചേർന്നുള്ള വനത്തിന്റെ ഉള്ളിലാണ് മഹാനവർകളുടെ മഹ്ളറ സ്ഥിതി ചെയ്യുന്നത് അഴുത എന്നായിരുന്നു ആദ്യം ഈ സ്ഥലത്തിന്റെ പേര് പിന്നീട് ഈ സ്ഥലത്തിന് പീരുമേട് എന്ന പേ...
Popular posts from this blog
പള്ളിത്തെരുവ് മഖാം കരിമ്പനക്കാടുകൾ വെഞ്ചാമരം വീശുന്ന കതിരണിപ്പാടങ്ങൾ സംഗീത വിരുന്നൊരുക്കുന്ന കല്ലടിക്കോടൻ മലയും,കാട്ടാറുകളും, കളനാദങ്ങളും,കിളിമൊഴികളും നയന,ശ്രവണ മാധുര്യം തീർക്കുന്ന ഹരിതാഭമായ നാട് നമ്മുടെ സ്വന്തം പാലക്കാട്... കേവലം നെല്ലറ മാത്രമല്ല ആത്മ ജ്ഞാനികളുടെ കലവറ കൂടിയാണ് പാലക്കാട്... പാലക്കാടിന്റെ ഉദരത്തിലുറങ്ങുന്ന മഹാത്മാക്കളോടൊത്തുള്ള യാത്രയിൽ ഇന്നു ഞാൻ പരിചയപ്പെടുത്തുന്നത് ''പള്ളിത്തെരുവ് മഖാം'' എന്ന മഖാമിനെക്കുറിച്ചാണ്... ''ശൈഖ് ഇസ്മാഈൽ(റ)'' എന്ന മഹാനാണ് ഇവിടെ വിശ്രമിക്കുന്നത്... മഹാനായ *മഞ്ഞക്കുളം ഖാജാ ഹുസൈൻ (റ) തങ്ങളുടെ* സഹചാരിയായിരുന്നു മഹാനവർകൾ... മൈസൂർ സിംഹം ടിപ്പു സുൽത്താനോടൊത്താണ് ഇവർ പാലക്കാടെത്തിയത്.. ഇബാദത്തിൽ കൂടുതൽ ശ്രദ്ധ കിട്ടുന്നതിനു വേണ്ടി വിജന പ്രദേശങ്ങളിൽ കഴിഞ്ഞു കൂടിയ മഹാനവർകൾ നാനാ ജാതി മതസ്ഥർക്കും ആലംബ കേന്ദ്രമായിരുന്നു. അക്കാലത്ത് പുറം നാടുകളിൽ പോലും മഹാനവർകളുടെ ശ്രുതി പരക്കുന്നത് ഈ സംഭവത്തോടെയാണ്..👇🏻 ഒലവക്കോട് അകത്തേത്തറ രാജാവിന്ന് കലശലായ വയ...
കൈത്തക്കര മഖാം പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരിനടുത്ത് കുളപ്പുള്ളി എന്ന സ്ഥലത്താണ് മഹാനായ കൈത്തക്കര ഉസ്താദിന്റെ മഖാം... ഹിജ്റ 1308ൽ മലപ്പുറം ജില്ലയിലെ കൈത്തക്കരയിൽ മോയാട്ടിൽ ഹൈദ്രാോസ് എന്ന കർഷകന്റെ മകനായാണ് മഹാനവർകളുടെ ജനനം... പ്രാഥമിക മത-ഭൗതിക പഠനം നാട്ടിൽ നിന്നു തന്നെയാണ് നേടിയത്... തങ്ങളുടെ മകൻ വലിയ ഒരു പണ്ഡിതനാവണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നവരായിരുന്നു മഹാനവർകളുടെ മാതാപിതാക്കൾ... അതിനു വേണ്ടി മഹദ് വ്യക്തികളെ കണ്ട് ദുഅ ചെയ്യിക്കാനും മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യാനും പിതാവ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.. പത്താമത്തെ വയസ്സിൽ അന്നത്തെ ഏറ്റവും വലിയ വൈജ്ഞാനിക കേന്ദ്രമായ പൊന്നാനി ദർസിൽ ചേർന്നു പത്തു വർഷം കഠിനമായ പഠന തപസ്യ നടത്തി... കരിമ്പന കുഞ്ഞിപ്പോക്കർ മുസ്ല്യാർ,ശൈഖ് പോക്കർ മുസ്ല്യാർ എന്നീ സൂഫീവര്യൻമാരായിരുന്നു പ്രധാന ഉസ്താദുമാർ... പഠന ശേഷം ദർസ് നടത്തുന്നതിലും മറ്റു ദീനീ പ്രചരണങ്ങളിലുമായി മഹാനവർകൾ കഴിഞ്ഞു കൂടി... പുതിയങ്ങാടി,നന്നംമുക്ക്,തൊഴുപ്പാടം,പട്ടാമ്പി,കാരക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ മഹാനവർകൾ ദർസ് നടത്തിയിട്ടുണ്ട്... ...
Comments
Post a Comment