കണിയാപുരം അബ്ദുറസാഖ് വലിയ്യുള്ളാഹി(റ)മഖാം
കേരളീയ മുസ്ലീംഗളുടെ ആത്മീയ ഭൂപടത്തിൽ തിളങ്ങി നിൽക്കുന്ന നാമമാണ് സയ്യിദ് അബ്ദുർറസാഖ് വലിയ്യുള്ളാഹി(റ)
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന സ്ഥലത്താണ് മഹാനുഭാവൻ ജനിക്കുന്നത്.
വലിയ പണ്ഡിതനും,സൂഫിയുമായിരുന്ന ശൈഖ് സയ്യിദ് മുഹമ്മദ് കുഞ്ഞ് ലബ്ബ(ഖ:സി)വിന്റേയും,സാറാ ഉമ്മ ബീവിയുടേയും ആറു മക്കളിൽ മൂത്തയാളായിരുന്നു മഹാനവർകൾ.
കണിയാപുരം സ്കൂളിലായിരുന്നു പ്രഥമ പഠനം കണിയാപുരം ജുമാമസ്ജിദ് മുദര്രിസായിരുന്ന ഹാജി കുഞ്ഞിപ്പക്കി മുസ്ലിയാരിൽ നിന്നും മതപഠനത്തിന് തുടക്കം കുറിക്കുകയും ഉപരിപഠനാർത്ഥം വെന്മേനാട്,വാണിയംപാടി,തിരുനെൽവേലി,വേലൂർ,ലഖ്നൗ,ബാംഗ്ലൂർ തുടങ്ങിയ ദേശങ്ങളിൽ പതിറ്റാണ്ടുകൾ കഴിച്ചു കൂട്ടുകയും ചൈതു.
അത്രയും വലിയൊരു പണ്ഡിതൻ ആ നാട്ടിലോ പരിസരത്തോ ഇല്ലാത്തത് കൊണ്ട് ദീർഘമായ പഠന സപര്യക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ ആ മഹാനുഭാവനെ നാട്ടുകാർ വലിയ സ്വീകരണം നൽകിയായിരുന്നു എതിരേറ്റത്.
മതവിജ്ഞാനങ്ങളിലെ ആഴത്തിലുള്ള അറിവിനു പുറമേ അറബി,ഉറുദു,ഇംഗ്ലീഷ് തമിഴ്,ഹിന്ദി തുടങ്ങിയ ഭാഷകളിലും അഗാധ ജ്ഞാനിയായിരുന്നു മഹാനവർകൾ.
സുദീർഘമായ പഠന പാഠന തപസ്യക്കിടയിലും മഹാനവർകൾ അള്ളാഹുവിലേക്ക് കൂടുതൽ കൂടുതൽ അടുത്തു കൊണ്ടേയിരുന്നു പഠിച്ച ഇൽമിന്റെ പ്രസരണത്തിലും അതീവ ശ്രദ്ധാലുവായിരുന്നു...
കുളച്ചാൽ,ഇടവ,ഓച്ചിറ,വാടാനപ്പള്ളി എടവനക്കാട്,പൊന്നാനി,വെന്മേനാട്, തുടങ്ങിയ സ്ഥലങ്ങളിൽ മഹാനവർകൾ ദർസ് നടത്തിയിട്ടുണ്ട്.
കേവലം രണ്ടു മണിക്കൂർ മാത്രമാണെത്രേ മഹാൻ ഉറങ്ങിയിരുന്നത് ഭക്ഷണവും പരിമിതമായേ കഴിച്ചിരുന്നുള്ളൂ..
മതപ്രഭാഷണ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധേഹത്തിന്റെ പ്രഭാഷണങ്ങളധികവും ഏഴും എട്ടും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ആത്മീയ വഅളുകളായിരുന്നു വൻ ജനാവലികളായിരുന്നു ഓരോ പ്രഭാഷണങ്ങൾക്കും തടിച്ചു കൂടിയിരുന്നത് പ്രഭാഷണങ്ങൾക്ക് പ്രതിഫലം വാങ്ങുന്ന പതിവും മഹാനവർകൾക്കുണ്ടായിരുന്നില്ല...
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും,പാക്കിസ്ഥാൻ,ബംഗ്ലാദേശ്,ഇറാൻ,ഇറാഖ്,സിറിയ,അറേബ്യ,യമൻ,ഫലസ്തീൻ,മലേഷ്യ,ഇന്തോനേഷ്യ, തുടങ്ങി നിരവധി ലോകരാജ്യങ്ങളിലും നാൽപ്പത്തഞ്ച് വർഷത്തോളം ആത്മീയ സഞ്ചാരം നടത്തുകയും നിരവധി മഹാന്മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചൈത അദ്ധേഹം തസവ്വുഫിന്റെ അഗാധ തലങ്ങളെ തൊട്ടറിഞ്ഞു..നിരവധി ത്വരീഖത്തുകൾ സ്വീകരിച്ചു
ഖാദിരിയ്യ,ശാദുലിയ്യ,രിഫാഇയ്യ എന്നിവയായിരുന്നു പ്രധാന ത്വരീഖത്തുകൾ.
ഏകദേശം അറുപത് വയസ്സ് കഴിഞ്ഞതിനു ശേഷമാണ് വിവാഹം കഴിച്ചത് മൂന്നു ഭാര്യമാരിലായി അഞ്ചു മക്കളാണ് മഹാനവർകൾക്കുള്ളത്.
ഏകദേശം പത്ത് വർഷത്തോളം വിജനമായ മലയോരങ്ങളിൽ ദിക്റ്,ഫിക്റ്,ഇബാദത്തുകളിലായി കഴിഞ്ഞു കൂടി അതിൽ രണ്ട് വർഷത്തോളം ഹിംസ്രമൃഗങ്ങളുടെ വിഹാര ഭൂമിയായ കൊടും വനത്തിലായിരുന്നെത്രേ...
മോട്ടു കാട്ടി കാടിളക്കി കൊമ്പു കുലുക്കി വരുന്ന ഒറ്റയാൻ പോലും മഹാനവർകളുടെ മുമ്പിൽ കൊച്ചു കുഞ്ഞിനെപ്പോലെ അനുസരണയോടെ നിന്നിരുന്നു..!!
അമ്പംകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പ,ആലുവായി അബൂബക്കർ മുസ്ലിയാർ,പുലി മൈതീൻ ഉപ്പാപ്പ തുടങ്ങി ആത്മീയ ലോകത്തെ പ്രകാശ പ്രഭാവങ്ങളായ ഒട്ടനേകം മഹാന്മാർക്ക് മഹാനവർകൾ ആത്മീയോപദേശങ്ങൾ നൽകാറുണ്ടായിരുന്നു.
കറാമത്തിന്റെ കലവറയായിരുന്ന മഹാനവർകളിൽ നിന്ന് കയ്യും കണക്കുമില്ലാത്ത കറാമത്തുകളാണ് വെളിവായിട്ടുള്ളത്.
മാറാവ്യാധികളും,മാനസിക വ്യഥകളും പേറി ആ മഹൽ സന്നിധിയിലെത്തിയവർ അള്ളാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ മുക്തി നേടുന്ന അത്യത്ഭുതകരമായ കാഴ്ച സർവ്വസാധാരണമാണ്..
കുറിപ്പിന്റെ ദൈർഘ്യം ഭയന്ന് കൂടുതൽ വിവരിക്കുന്നില്ല.
ഹിജ്റ-1391 റജബ്-12(1969-സെപ്തംബർ-3)വെള്ളിയാഴ്ച
ആത്മീയ നഭസ്സിലെ ആ ജ്യോതിർഗോളം അള്ളാഹുവിന്റെ അലംഘനീയമായ വിധിക്ക് കീഴൊതുങ്ങി..
ആലുവായി അബൂബക്കർ മുസ്ലിയാരെന്ന മഹാസാത്വികനാണ് മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകിയത്...
ആലുവക്കും പെരുമ്പാവൂരിനുമിടയിൽ മുടിക്കൽ എന് സ്ഥലത്താണ് മഹാനവർകളുടെ ദർഗ
മഖാമിലെത്താൻ
**********************
ആലുവ-പെരുമ്പാവൂർ KSRTC റൂട്ടിൽ മുടിക്കൽ പോസ്റ്റോഫീസ് ജംഗ്ഷനിൽ ഇറങ്ങുക
നിങ്ങളുടെ പ്രാർത്ഥനകളിൽ ഈ വിനീതനേയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ...
✍🏻നാസർ ചേലക്കര
9605896091
പരമാവധി ഷെയർ ചൈത് എല്ലാ മുഅ്മിനീങ്ങളിലേക്കും എത്തിക്കുക അതോടൊപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ - ആമീൻ
Comments
Post a Comment