മഹാനായ അജ്മീർ ഖാജ(റ)വിന്റെ വളരെ വിശാലമായ ചരിത്രത്തിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം മാത്രമാണിത്...!!
ഇറാനിലെ സഞ്ചർ ഗ്രാമത്തിൽ ഹസ്രത്ത് ഗിയാസുദ്ധീൻ(റ) വിന്റേയും ഉമ്മുൽ വറാ മാഹിനൂർ ബീവി(റ)യുടേയും മകനായി ഹിജ്റ 537 റജബ് 14നാണ് മഹാനവർകളുടെ ജനനം
കുഞ്ഞിന് ഹസൻ എന്ന് പിതാവ് നാമകരണം ചൈതെങ്കിലും പിൽക്കാലത്ത് ഖാജാ മുഈനുദ്ധീൻ എന്ന പേരിലാണ് വിശ്രുതനായത്
സൂഫീവര്യനായ പിതാവിന്റെ മേൽനോട്ടത്തിൽ ഖുറാസാനിൽ നിന്നാണ് പ്രാഥമിക പഠനം..
തുടർ പഠനത്തിനായി അനേകം വർഷങ്ങൾ ചിലവഴിച്ചു എല്ലാ വിജ്ഞാന ശാഖകളിലും അവഗാഹം നേടി...
മഹാനവർകളുടെ കൗമാര പ്രായത്തിൽ തന്നെ മാതാപിതാക്കൾ ഇഹലോകം വെടിഞ്ഞിരുന്നു..
പിന്നീട് ഖാജാ തങ്ങൾ(റ) സ്വന്തമായുണ്ടായിരുന്ന തോട്ടം പരിപാലിച്ച് കഴിഞ്ഞു കൂടി..
വിശ്രുത സൂഫീ പണ്ഡിതനായ ഇബ്രാഹീം ഖൻദൂസി(റ)ന്റെ ആത്മീയ പരിചരണ ഫലമായി മഹാനവർകൾ ഐഹിക ലോകവുമായി ബന്ധവിഛേദനം നടത്തി സമ്പത്തെല്ലാം ദാനം ചൈത് ആത്മീയോന്നതി തേടി യാത്രയായി...
സ്വപ്ന ദർശനത്തിലൂടെയുള്ള മുത്ത് നബി(സ്വ)യുടെ ക്ഷണം സ്വീകരിച്ച് മഹാനവർകൾ മക്കയിലെത്തി ദിവസങ്ങളോളം ഇബാദത്തിൽ കഴിഞ്ഞു കൂടി ശേഷം മദീനയിലെത്തി തിരു റൗളക്കു സമീപം തിരുമദ്ഹുകളും മറ്റു ആരാധനാ കർമ്മങ്ങളുമായി കഴിഞ്ഞു കൂടി..
അങ്ങനെയിരിക്കെ തിരുറൗളയിൽ നിന്നൊരു അശരീരി മഹാനവർകളുടെ കർണ്ണപുടങ്ങളിൽ മുഴങ്ങി...
''ശൈഖവർകളെ ഇന്ത്യയുടെ സുൽത്വാനിക്കൊണ്ടുള്ള മുത്ത് നബി(സ്വ)യുടെ പ്രഖ്യാപനമായിരുന്നു അത് മഹാനവർകളുടെ വാസസ്ഥലവും,അന്ത്യ വിശ്രമ സ്ഥലവും ഇന്ത്യയിലെ അജ്മീർ എന്ന പ്രദേശമാണെന്നും തിരുനബി(സ്വ) അറിയിച്ചു...
മദീനയിൽ നിന്ന് യാത്ര തിരിച്ച് നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ശൈഖവർകളും മുരീദുമാരും ലാഹോറിലും പിന്നെ ഡൽഹിയിലുമെത്തി മഹാനവർകളുടെ ജീവിത വിശുദ്ധിയിലാകൃഷ്ടരായി നിരവധി പേർ ഇസ്ലാം സ്വീകരിച്ചു...
പിന്നീട് പല ഗ്രമങ്ങളിലേയും,പട്ടണങ്ങളിലേയും താമസത്തിനും ദീനീ പ്രബോധനത്തിനും ശേഷം അജ്മീറിലെത്തി..
ധിക്കാരിയും കുതന്ത്രക്കാരനുമായ രാജാവും സാഹിരീങ്ങളായ ശിങ്കിടികളും പരീക്ഷണ പത്മവ്യൂഹങ്ങൾ നിരവധി തീർത്തെങ്കിലും കറാമത്ത് കൊണ്ട് അതെല്ലാം നിഷ്ഫലമാക്കി രാജാവിനെ അധികാര ഭ്രഷ്ടനാക്കി..
ഇബാദത്തിലും ദീനീസേവനത്തിലുമായി കഴിഞ്ഞു കൂടിയ ആധന്യ ജീവിതം ഹിജ്‌റ 633 റജബ് ആറിന് തിങ്കളാഴ്ച മരണമെന്ന മഹാസത്യത്തിനു കീഴൊതുങ്ങി...
വഫാത്തായി നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും പ്രജാ വത്സലനായ ഇന്ത്യൻ സുൽത്വാനായി അള്ളാഹുവിന്റെ ആ ഇഷ്ട ദാസൻ അജ്മീറിൽ വിശ്രമിക്കുന്നു കരുണ തേടിയെത്തുന്ന അനേകരിൽ കാരുണ്യത്തിന്റെ തെളിനീരുറവ തീർത്തു കൊണ്ട്...!!
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ...
✍🏻നാസർ ചേലക്കര
9605896091
Comments
Post a Comment