തോട്ടുപാലം മഖാം
ഏകദേശം മൂന്ന് പതിറ്റാണ്ടു കാലം കാളിയാറോഡ് പരിസരത്തുള്ള ജനവിഭാഗങ്ങൾക്ക് ആത്മീയ തണലായി നില കൊണ്ട കാളിയാറോഡ് കേന്ദ്ര ജമാഅത്ത് ഖാളിയായിരുന്ന സയ്യിദ് ഉണ്ണിക്കോയ തങ്ങളാണ് ഇവിടെ വിശ്രമിക്കുന്നത്...
പൈശാചികവും,മറ്റുമായ പ്രശ്നങ്ങൾ കൊണ്ട് ഓടിയെത്തുന്നവർക്ക് എന്നുമൊരു തണലായിരുന്നു നാട്ടുകാർ തങ്ങളുപ്പ എന്ന് വിളിക്കുന്ന മഹാനവർകൾ...
ദുനിയാവ് സമ്പാദിക്കാനുള്ള അവസരങ്ങളേറെയുണ്ടായിട്ടും ദുനിയാവിനെ പരിഗണിക്കാതെ ആഖിറത്തിനു വേണ്ടി പരിശ്രമിച്ച മഹാനുഭാവൻ 2015 ഏപ്രിൽ 9 വ്യാഴാഴ്ച ഈ ലോകത്തോട് വിട പറഞ്ഞു...
കാളിയാറോഡ് കേന്ദ്ര ജമാഅത്തിനു കീഴിലുള്ള തോട്ടുപാലം മഹല്ല് ജുമാമസ്ജിദിന്റെ പരിസരത്ത് ആകുല ചിത്തർക്ക് ആത്മീയ പരിഹാരമായി മഹാനവർകൾ വിശ്രമിക്കുന്നു..
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ...
✍🏻നാസർ ചേലക്കര
9605896091
Comments
Post a Comment