ചരിത്രത്തിനു വലിയ സ്ഥാനമാണ് ഇസ്ലാം നൽകുന്നത് 

  ലോകത്തിന്റെ സകല കോണുകളിൽ നിന്നും നിരന്തരം ആക്രമിക്കപ്പെടുമ്പോഴും വരികളായും,വരകളായും,സിനിമകളായും,ഡോക്യുമെന്ററികളായും വിവിധ രൂപഭാവങ്ങളിൽ അപഹാസ്യമാക്കാൻ വിരോധികൾ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും ഇസ്ലാം ലോകത്തിന്റെ നെറുകയിൽ തലയുയർത്തി തല്ലസിച്ചു നിൽക്കുന്നതും...ലോകത്തിന്റെ നാനാതുറകളിൽ നിന്നും അനുദിനം അനേകായിരങ്ങൾ ഇസ്ലാമാകുന്ന ശാന്തിതീരത്ത്
അഭയം തേടുന്നതും ഇന്നത്തേതിലുപരി  ഇന്നലെകളുടെ ശോഭന ചരിത്രം മനസ്സിലാക്കിയാണ്...

  ഇസ്ലാമിന്റെ ആത്മീയ ഗ്രന്ഥവും,വിശ്വത്തിന്റെ വിശ്വാസ,വിജ്ഞാന,അനുഷ്ഠാന കോശവുമായ വിശുദ്ധ ഖുർആൻ ഇന്നലെകളിൽ ലോകത്തിനു വെളിച്ചം പകർന്ന മഹാന്മാരേയും അവർക്കു മുമ്പിൽ തിന്മയുടെ ഇരുൾ പടർത്താൻ വിഫല ശ്രമം നടത്തിയ അധമരേയും ഗതകാലത്തിന്റെ ഗതിവിഗതികളേയും ആഖ്യാനിക്കുന്നതിന് ഏറെ  പ്രാമുഖ്യം നൽകി എന്ന വസ്തുത അറിയിക്കുന്നത് ചരിത്ര പഠനത്തിന്റെ പ്രാധാന്യത്തേയാണ്...

അൽഹംദുലില്ലാഹ്...
 കഴിഞ്ഞു പോയ ഇന്നലെകളിൽ ആത്മീയ പ്രഭ പരത്തി പരത്തിലേക്ക് മടങ്ങിയ പരമസാത്വികരായ മഹാന്മാരുടെ ചരിത്ര ശകലങ്ങൾ അമിതമായ ചമയങ്ങളോ ചമൽക്കാരങ്ങളോ ഇല്ലാതെ കോറിയിടുകയാണിവിടെ.

വളരെയധികം സ്നേഹത്തോടെയും ഈമാനികാവേശത്തോടെയും ഈ ചരിത്ര സഞ്ചാരത്തെ ഏറ്റെടുക്കുകയും പിന്തുണ നൽകുകയും ചെയ്യണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു

  ചരിത്ര കുറിപ്പുകൾ ഷെയർ ചൈതും അഭിപ്രായങ്ങളറിയിച്ചും കൂടുതൽ മുഅ്മിനീങ്ങളിലേക്കെത്തിച്ച് ഈ ചരിത്ര സഞ്ചാരത്തിന്റെ സുഗമധ്രുത ഗമനത്തിനായി എല്ലാ കൂട്ടുകാരും ഏകകത്തോടെ സഹകരിക്കുമെന്ന പ്രത്യാശയോടെ...

         നാസർ ചേലക്കര
            9605896091


fb.me/ZIYARATH786

Comments

Popular posts from this blog