വടകരപ്പള്ളി മഖാം
ആറു നൂറ്റാണ്ട് പഴക്കമുള്ള ഈ മഖാമിൽ മുഹ്യദ്ധീൻ ശൈഖ് (റ)ന്റെ പരമ്പരയിൽ പെട്ട മഹാനാണ് അന്തിയുറങ്ങുന്നത്.
തമിഴ്നാടിന്റെയും,കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നീറുന്ന മനസ്സുമായി മഹാനവർകളുടെ സന്നിധിയിലെത്തുന്നവർ ഉദ്ധേശ സാഫല്യം നേടി സന്തോഷത്തോടെ തിരികെപ്പോകുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.
ഇങ്ങനെ ഇവിടേക്ക് നേർച്ചയാക്കി ഉദ്ധേശ സഫലീകരണം ലഭിച്ചവർ നടത്തുന്ന ആയിരങ്ങൾ സംബന്ധിക്കുന്ന കന്തിരി(അന്നദാനം) എല്ലാ വെള്ളിയാഴ്ചയും ഇവിടെ നടക്കുന്നു കൂടാതെ എല്ലാ ദിവസവും ചെറിയ തോതിൽ കന്തിരി നടക്കാറുണ്ട്.
മഹാനായ ഖ്വുതുബുൽ ആലം സി.എം മടവൂർ വലിയ്യുള്ളാഹി അവിടുത്തെ ജീവിത കാലത്ത് ഇവിടെ ഇടക്കിടെ സിയാറത്തിന് വരാറുണ്ടായിരുന്നു..
പാലക്കാട് പുതുനഗരം റൂട്ടിൽ പെരുവെമ്പ് സെന്ററിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയാണ് വടകരപ്പള്ളി മഖാം.
മഹാനുഭാവന്റെ ബറക്കത്ത് കൊണ്ട് അള്ളാഹു നമ്മുടെ ഇരുലോക ജീവിതം നന്മയിലാക്കട്ടെ-ആമീൻ
ദുഅ വസ്വിയ്യത്തോടെ...
നാസർ ചേലക്കര
9605896091

Comments
Post a Comment