കാളിയാറോഡ് മഖാം
മുഹ്യദ്ധീൻ ശൈഖിന്റെ സന്താന പരമ്പരയിൽ പിറന്ന് ആത്മീയ സഞ്ചാരത്തിനിടെ തൃശൂർ ജില്ലയിലെ ചേലക്കരക്കടുത്ത് കാളിയാറോഡിൽ എത്തിച്ചേരുകയും ഹിംസ്ര മൃഗങ്ങളുടെ വിഹാര ഭൂമികയായ അവിടുത്തെ മലമുകളിൽ ആരാധനാ നിമഗ്നനായി കഴിഞ്ഞു കൂടുകയും ചൈത ശൈഖ് അബ്ദുറഹ്മാൻ ഖാദിരി(ഖ:സി) എന്ന മഹാനാണ് ഇവിടെ വിശ്രമിക്കുന്നത്...
ടിപ്പു സുൽത്താൻ,അമ്പംകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പ തുടങ്ങി അനേകം മഹാരഥന്മാർ ഇവിടെ സിയാറത്തിനെത്തിയിട്ടുണ്ട്...
മഹാനവർകൾ ഇബാദത്തിലായിക്കഴിഞ്ഞു കൂടിയ അതേ സ്ഥലത്ത് ബീരാൻ ഔലിയ ഉപ്പാപ്പ ദിവസങ്ങളോളം ഇബാദത്തിൽ കഴിഞ്ഞിട്ടുണ്ടെത്രേ..
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശയും,ആശ്രയവുമറ്റ അനേകായിരങ്ങൾ ദിനേന മഹാനുഭാവന്റെ സവിധത്തിലെത്തി സമാശ്വാസത്തോടെ മടങ്ങുന്നു..
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ...
✍🏻നാസർ ചേലക്കര
9605896091

Comments
Post a Comment