
കൈത്തക്കര മഖാം പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരിനടുത്ത് കുളപ്പുള്ളി എന്ന സ്ഥലത്താണ് മഹാനായ കൈത്തക്കര ഉസ്താദിന്റെ മഖാം... ഹിജ്റ 1308ൽ മലപ്പുറം ജില്ലയിലെ കൈത്തക്കരയിൽ മോയാട്ടിൽ ഹൈദ്രാോസ് എന്ന കർഷകന്റെ മകനായാണ് മഹാനവർകളുടെ ജനനം... പ്രാഥമിക മത-ഭൗതിക പഠനം നാട്ടിൽ നിന്നു തന്നെയാണ് നേടിയത്... തങ്ങളുടെ മകൻ വലിയ ഒരു പണ്ഡിതനാവണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നവരായിരുന്നു മഹാനവർകളുടെ മാതാപിതാക്കൾ... അതിനു വേണ്ടി മഹദ് വ്യക്തികളെ കണ്ട് ദുഅ ചെയ്യിക്കാനും മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യാനും പിതാവ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.. പത്താമത്തെ വയസ്സിൽ അന്നത്തെ ഏറ്റവും വലിയ വൈജ്ഞാനിക കേന്ദ്രമായ പൊന്നാനി ദർസിൽ ചേർന്നു പത്തു വർഷം കഠിനമായ പഠന തപസ്യ നടത്തി... കരിമ്പന കുഞ്ഞിപ്പോക്കർ മുസ്ല്യാർ,ശൈഖ് പോക്കർ മുസ്ല്യാർ എന്നീ സൂഫീവര്യൻമാരായിരുന്നു പ്രധാന ഉസ്താദുമാർ... പഠന ശേഷം ദർസ് നടത്തുന്നതിലും മറ്റു ദീനീ പ്രചരണങ്ങളിലുമായി മഹാനവർകൾ കഴിഞ്ഞു കൂടി... പുതിയങ്ങാടി,നന്നംമുക്ക്,തൊഴുപ്പാടം,പട്ടാമ്പി,കാരക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ മഹാനവർകൾ ദർസ് നടത്തിയിട്ടുണ്ട്... ...