Posts

Showing posts from April, 2019
Image
കൈത്തക്കര മഖാം  പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരിനടുത്ത് കുളപ്പുള്ളി എന്ന സ്ഥലത്താണ് മഹാനായ കൈത്തക്കര ഉസ്താദിന്റെ മഖാം... ഹിജ്റ 1308ൽ മലപ്പുറം ജില്ലയിലെ കൈത്തക്കരയിൽ മോയാട്ടിൽ ഹൈദ്രാോസ് എന്ന കർഷകന്റെ മകനായാണ് മഹാനവർകളുടെ ജനനം... പ്രാഥമിക മത-ഭൗതിക പഠനം നാട്ടിൽ നിന്നു തന്നെയാണ് നേടിയത്... തങ്ങളുടെ മകൻ വലിയ ഒരു പണ്ഡിതനാവണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നവരായിരുന്നു മഹാനവർകളുടെ മാതാപിതാക്കൾ...  അതിനു വേണ്ടി മഹദ് വ്യക്തികളെ കണ്ട് ദുഅ ചെയ്യിക്കാനും മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യാനും പിതാവ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.. പത്താമത്തെ വയസ്സിൽ അന്നത്തെ ഏറ്റവും വലിയ വൈജ്ഞാനിക കേന്ദ്രമായ പൊന്നാനി ദർസിൽ ചേർന്നു പത്തു വർഷം കഠിനമായ പഠന തപസ്യ നടത്തി... കരിമ്പന കുഞ്ഞിപ്പോക്കർ മുസ്ല്യാർ,ശൈഖ് പോക്കർ മുസ്ല്യാർ എന്നീ സൂഫീവര്യൻമാരായിരുന്നു പ്രധാന ഉസ്താദുമാർ... പഠന ശേഷം ദർസ് നടത്തുന്നതിലും മറ്റു ദീനീ പ്രചരണങ്ങളിലുമായി മഹാനവർകൾ കഴിഞ്ഞു കൂടി... പുതിയങ്ങാടി,നന്നംമുക്ക്,തൊഴുപ്പാടം,പട്ടാമ്പി,കാരക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ മഹാനവർകൾ ദർസ് നടത്തിയിട്ടുണ്ട്... ...
Image
കാളിയാറോഡ് മഖാം  മുഹ്യദ്ധീൻ ശൈഖിന്റെ സന്താന പരമ്പരയിൽ പിറന്ന് ആത്മീയ സഞ്ചാരത്തിനിടെ തൃശൂർ ജില്ലയിലെ ചേലക്കരക്കടുത്ത് കാളിയാറോഡിൽ എത്തിച്ചേരുകയും ഹിംസ്ര മൃഗങ്ങളുടെ വിഹാര ഭൂമികയായ അവിടുത്തെ മലമുകളിൽ  ആരാധനാ നിമഗ്നനായി കഴിഞ്ഞു കൂടുകയും ചൈത ശൈഖ് അബ്ദുറഹ്മാൻ ഖാദിരി(ഖ:സി) എന്ന മഹാനാണ് ഇവിടെ വിശ്രമിക്കുന്നത്... ടിപ്പു സുൽത്താൻ,അമ്പംകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പ തുടങ്ങി അനേകം മഹാരഥന്മാർ ഇവിടെ സിയാറത്തിനെത്തിയിട്ടുണ്ട്...   മഹാനവർകൾ ഇബാദത്തിലായിക്കഴിഞ്ഞു കൂടിയ അതേ സ്ഥലത്ത് ബീരാൻ ഔലിയ ഉപ്പാപ്പ ദിവസങ്ങളോളം ഇബാദത്തിൽ കഴിഞ്ഞിട്ടുണ്ടെത്രേ.. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശയും,ആശ്രയവുമറ്റ അനേകായിരങ്ങൾ ദിനേന മഹാനുഭാവന്റെ സവിധത്തിലെത്തി സമാശ്വാസത്തോടെ മടങ്ങുന്നു..  നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ...         ✍🏻നാസർ ചേലക്കര                  9605896091
Image
തോട്ടുപാലം മഖാം ഏകദേശം മൂന്ന് പതിറ്റാണ്ടു കാലം കാളിയാറോഡ് പരിസരത്തുള്ള ജനവിഭാഗങ്ങൾക്ക് ആത്മീയ തണലായി നില കൊണ്ട കാളിയാറോഡ് കേന്ദ്ര ജമാഅത്ത് ഖാളിയായിരുന്ന സയ്യിദ് ഉണ്ണിക്കോയ തങ്ങളാണ് ഇവിടെ വിശ്രമിക്കുന്നത്... പൈശാചികവും,മറ്റുമായ പ്രശ്നങ്ങൾ കൊണ്ട് ഓടിയെത്തുന്നവർക്ക് എന്നുമൊരു തണലായിരുന്നു നാട്ടുകാർ തങ്ങളുപ്പ എന്ന് വിളിക്കുന്ന മഹാനവർകൾ... ദുനിയാവ് സമ്പാദിക്കാനുള്ള അവസരങ്ങളേറെയുണ്ടായിട്ടും ദുനിയാവിനെ പരിഗണിക്കാതെ ആഖിറത്തിനു വേണ്ടി പരിശ്രമിച്ച മഹാനുഭാവൻ 2015 ഏപ്രിൽ 9 വ്യാഴാഴ്ച ഈ ലോകത്തോട് വിട പറഞ്ഞു...   കാളിയാറോഡ് കേന്ദ്ര ജമാഅത്തിനു കീഴിലുള്ള തോട്ടുപാലം മഹല്ല് ജുമാമസ്ജിദിന്റെ  പരിസരത്ത് ആകുല ചിത്തർക്ക് ആത്മീയ പരിഹാരമായി മഹാനവർകൾ വിശ്രമിക്കുന്നു.. നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ... ✍🏻നാസർ ചേലക്കര         9605896091
Image
അജ്മീർ ഖാജാ (റ) ചരിത്രം  മഹാനായ അജ്മീർ ഖാജ(റ)വിന്റെ വളരെ വിശാലമായ ചരിത്രത്തിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം മാത്രമാണിത്...!! ഇറാനിലെ സഞ്ചർ ഗ്രാമത്തിൽ ഹസ്രത്ത് ഗിയാസുദ്ധീൻ(റ) വിന്റേയും ഉമ്മുൽ വറാ മാഹിനൂർ ബീവി(റ)യുടേയും മകനായി ഹിജ്റ 537 റജബ് 14നാണ് മഹാനവർകളുടെ ജനനം കുഞ്ഞിന് ഹസൻ എന്ന് പിതാവ് നാമകരണം ചൈതെങ്കിലും പിൽക്കാലത്ത് ഖാജാ മുഈനുദ്ധീൻ എന്ന പേരിലാണ് വിശ്രുതനായത് സൂഫീവര്യനായ പിതാവിന്റെ മേൽനോട്ടത്തിൽ ഖുറാസാനിൽ നിന്നാണ് പ്രാഥമിക പഠനം..  തുടർ പഠനത്തിനായി അനേകം വർഷങ്ങൾ ചിലവഴിച്ചു എല്ലാ വിജ്ഞാന ശാഖകളിലും അവഗാഹം നേടി...    മഹാനവർകളുടെ കൗമാര പ്രായത്തിൽ തന്നെ മാതാപിതാക്കൾ ഇഹലോകം വെടിഞ്ഞിരുന്നു.. പിന്നീട് ഖാജാ തങ്ങൾ(റ) സ്വന്തമായുണ്ടായിരുന്ന തോട്ടം പരിപാലിച്ച് കഴിഞ്ഞു കൂടി..  വിശ്രുത സൂഫീ പണ്ഡിതനായ ഇബ്രാഹീം ഖൻദൂസി(റ)ന്റെ ആത്മീയ പരിചരണ ഫലമായി  മഹാനവർകൾ ഐഹിക ലോകവുമായി ബന്ധവിഛേദനം നടത്തി സമ്പത്തെല്ലാം ദാനം ചൈത് ആത്മീയോന്നതി തേടി യാത്രയായി...    സ്വപ്ന ദർശനത്തിലൂടെയുള്ള മുത്ത് നബി(സ്വ)യുടെ ക്ഷണം സ്വീകരിച്ച് മഹാനവർകൾ മക്കയിലെത്...
Image
പള്ളിത്തെരുവ് മഖാം  കരിമ്പനക്കാടുകൾ വെഞ്ചാമരം വീശുന്ന  കതിരണിപ്പാടങ്ങൾ സംഗീത വിരുന്നൊരുക്കുന്ന കല്ലടിക്കോടൻ മലയും,കാട്ടാറുകളും, കളനാദങ്ങളും,കിളിമൊഴികളും നയന,ശ്രവണ മാധുര്യം തീർക്കുന്ന ഹരിതാഭമായ നാട് നമ്മുടെ സ്വന്തം പാലക്കാട്... കേവലം നെല്ലറ മാത്രമല്ല ആത്മ ജ്ഞാനികളുടെ കലവറ കൂടിയാണ് പാലക്കാട്... പാലക്കാടിന്റെ ഉദരത്തിലുറങ്ങുന്ന മഹാത്മാക്കളോടൊത്തുള്ള  യാത്രയിൽ ഇന്നു ഞാൻ പരിചയപ്പെടുത്തുന്നത്  ''പള്ളിത്തെരുവ് മഖാം'' എന്ന മഖാമിനെക്കുറിച്ചാണ്... ''ശൈഖ് ഇസ്മാഈൽ(റ)'' എന്ന മഹാനാണ് ഇവിടെ വിശ്രമിക്കുന്നത്... മഹാനായ  *മഞ്ഞക്കുളം ഖാജാ ഹുസൈൻ (റ) തങ്ങളുടെ* സഹചാരിയായിരുന്നു മഹാനവർകൾ... മൈസൂർ സിംഹം ടിപ്പു സുൽത്താനോടൊത്താണ് ഇവർ പാലക്കാടെത്തിയത്..   ഇബാദത്തിൽ കൂടുതൽ ശ്രദ്ധ കിട്ടുന്നതിനു വേണ്ടി വിജന പ്രദേശങ്ങളിൽ കഴിഞ്ഞു കൂടിയ മഹാനവർകൾ നാനാ ജാതി മതസ്ഥർക്കും ആലംബ കേന്ദ്രമായിരുന്നു. അക്കാലത്ത്  പുറം നാടുകളിൽ പോലും മഹാനവർകളുടെ ശ്രുതി  പരക്കുന്നത് ഈ സംഭവത്തോടെയാണ്..👇🏻 ഒലവക്കോട് അകത്തേത്തറ രാജാവിന്ന് കലശലായ വയ...
Image
പീരുമേട് മഹ്ളറ  _     സഞ്ചാരികളുടെ പറുദീസയാണ് ഇടുക്കി ജില്ല... ജില്ലയിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമാണ് പീരുമേട്... പെരിയാർ ടൈഗർ റിസർവും,ത്രിശങ്കു കുന്നുകളും,ഒട്ടേറെ ചരിത്ര സ്മാരകങ്ങളും നിരവധി നയന മനോഹര കാഴ്ചകളൊരുക്കിയാണ് പീരുമേട് നമ്മെ വരവേൽക്കുന്നത്..  പീരുമേടിന്റെ വനാന്തരങ്ങളിൽ ഏക ഇലാഹിന്റെ വിശുദ്ധ പാശം മുറുകെപ്പിടിച്ച് ജീവിച്ച ഒരു മഹാനെക്കുറിച്ച് അൽപ്പമറിയാം...   തമിഴ് നാട്ടിലെ തെങ്കാശിക്കടുത്ത് കണ്യപുരത്ത് ജനിച്ച, സ്വദഖത്തുള്ളാഹിൽ ഖാഹിരി തങ്ങളുടെ കാലക്കാരനും ആത്മീയ സുഹൃത്തുമായ ''പീർമുഹമ്മദ് വലിയ്യുള്ളാഹി'' എന്ന മഹാനാണ് സ്മര്യപുരുഷൻ...   മഹാനവർകൾക്ക് മഹാനായ മുഹ്യദ്ധീൻ ശൈഖിന്റെ തിരുദർശനം ലഭിച്ചത് ആത്മീയ മേഖലയിലേക്ക് തിരിയാൻ നിദാനമായി.. ഖാദിരി-ശത്താരി ത്വരീഖത്താണ് ആത്മീയ വഴിയായി അവലംബിച്ചത്... തിരുവിതാംകൂർ രാജാവിന്റെ വേനൽ വസതിയായിരുന്ന അമ്മച്ചിക്കൊട്ടാരത്തിനോട് ചേർന്നുള്ള വനത്തിന്റെ ഉള്ളിലാണ് മഹാനവർകളുടെ മഹ്ളറ സ്ഥിതി ചെയ്യുന്നത് അഴുത എന്നായിരുന്നു ആദ്യം ഈ സ്ഥലത്തിന്റെ പേര് പിന്നീട് ഈ സ്ഥലത്തിന് പീരുമേട് എന്ന പേ...
Image
തെരുവത്ത് പള്ളി മഖാം   പാലക്കാടു നിന്നും വടക്ക് പടിഞ്ഞാറു മാറി 15 കിലോമീറ്റർ അകലെ പല്ലഞ്ചാത്തനൂർ എന്ന സ്ഥലത്താണ്  തെരുവത്ത് പള്ളി മഖാം  സ്ഥിതി ചെയ്യുന്നത്.   നൂറ്റാണ്ടുകൾക്കു മുമ്പ് മദ്രാസിനടുത്ത തിരുവല്ലക്കേണി മഹ്മൂദ് ബന്ധറിൽ ജീവിച്ച ശൈഖ് മുഹമ്മദ് വലിയ്യുള്ളാഹി(റ) എന്ന മഹാനാണ് ഇവിടെ വിശ്രമിക്കുന്നത്.   ഗൗസുൽ അഅ്ളം ശൈഖ് മുഹ്യദ്ധീൻ(റ)ന്റെ സന്താന പരമ്പരയിലാണ് മഹാനവർകളുടെ ജനനം. ദീനീവിജ്ഞാനത്തിന്റെ സകല മേഖലകളിലും, മആനീ,മൻത്വിഖ്, തുടങ്ങിയ വിജ്ഞാന ശാഖകളിലും മഹാനവർകൾ  അത്യഗാധമായ ജ്ഞാനിയായിരുന്നു..   അള്ളാഹുവിന്റെ പൊരുത്തം മാത്രം ലക്ഷ്യം വെച്ച് ദീനീ സമ്പാദനത്തിനും വിതരണത്തിനുമായി നാടും വീടും വിട്ട് പുറപ്പെട്ടിറങ്ങിയ മഹാനവർകൾ ദേശങ്ങൾ താണ്ടി പല്ലഞ്ചാത്തനൂർ എന്ന പ്രദേശത്ത് എത്തിച്ചേർന്നു...  അറുതിയില്ലാത്ത വറുതിയുടെ വറചട്ടിയിൽ വേദന കടിച്ചിറക്കി കഴിയുകയായിരുന്നു ആ സമയത്ത് പല്ലഞ്ചാത്തനൂർ നിവാസികൾ... പല്ലഞ്ചാത്തനൂരിലെത്തിയ മഹാനുഭാവൻ അവിടെ സ്ഥിര താമസമാക്കാൻ തീരുമാനിക്കുകയും ഒരു സ്ഥലത്ത് വിശ്രമിക്കുകയും ചൈതു...  യാദൃശ്ചിക...
Image
കണിയാപുരം അബ്ദുറസാഖ് വലിയ്യുള്ളാഹി(റ)മഖാം  കേരളീയ മുസ്ലീംഗളുടെ ആത്മീയ ഭൂപടത്തിൽ തിളങ്ങി നിൽക്കുന്ന നാമമാണ് സയ്യിദ് അബ്ദുർറസാഖ് വലിയ്യുള്ളാഹി(റ)    തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന സ്ഥലത്താണ് മഹാനുഭാവൻ ജനിക്കുന്നത്.  വലിയ പണ്ഡിതനും,സൂഫിയുമായിരുന്ന ശൈഖ് സയ്യിദ് മുഹമ്മദ് കുഞ്ഞ് ലബ്ബ(ഖ:സി)വിന്റേയും,സാറാ ഉമ്മ ബീവിയുടേയും ആറു മക്കളിൽ മൂത്തയാളായിരുന്നു മഹാനവർകൾ.   കണിയാപുരം സ്കൂളിലായിരുന്നു പ്രഥമ പഠനം കണിയാപുരം ജുമാമസ്ജിദ് മുദര്രിസായിരുന്ന ഹാജി കുഞ്ഞിപ്പക്കി മുസ്ലിയാരിൽ നിന്നും മതപഠനത്തിന് തുടക്കം കുറിക്കുകയും ഉപരിപഠനാർത്ഥം വെന്മേനാട്,വാണിയംപാടി,തിരുനെൽവേലി,വേലൂർ,ലഖ്നൗ,ബാംഗ്ലൂർ തുടങ്ങിയ ദേശങ്ങളിൽ പതിറ്റാണ്ടുകൾ കഴിച്ചു കൂട്ടുകയും ചൈതു.  അത്രയും വലിയൊരു പണ്ഡിതൻ ആ നാട്ടിലോ പരിസരത്തോ ഇല്ലാത്തത് കൊണ്ട് ദീർഘമായ പഠന സപര്യക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ ആ മഹാനുഭാവനെ നാട്ടുകാർ വലിയ സ്വീകരണം നൽകിയായിരുന്നു എതിരേറ്റത്. മതവിജ്ഞാനങ്ങളിലെ  ആഴത്തിലുള്ള അറിവിനു പുറമേ അറബി,ഉറുദു,ഇംഗ്ലീഷ് തമിഴ്,ഹിന്ദി തുടങ്ങിയ ഭാഷകളിലും അഗാധ ജ്ഞാനിയായിരുന്ന...
Image
മമ്പറം മഖാം ഹൈദ്രൂസി ഖബീലയിൽപ്പെട്ട ചില മഹാന്മാരാണ് ഇവിടെ മറപെട്ടു കിടക്കുന്നത്.. ടിപ്പു സുൽത്താന്റെ കാലത്ത് ജീവിച്ചിരുന്നവരാണ്.  ഒടുങ്ങാത്ത കറാമത്തുകൾ കൊണ്ട് കീർത്തി കേട്ട മഖ്ബറയിൽ ആത്മ സായൂജ്യം തേടി നേടിയവർ നിരവധിയാണ്. ആഴ്ച തോറും നൂറുക്കണക്കിനാളുകൾക്ക് നൽകി വരുന്ന കന്തിരി(നേർച്ചച്ചോർ) വിതരണം ഇതിന്റെ സാക്ഷ്യപത്രമാണ്... അള്ളാഹു ഈ മഹാന്മാരുടെ സഹായം  നൽകി നമ്മെ അനുഗ്രഹിക്കട്ടെ-ആമീൻ  പാലക്കാട് മെഡിക്കൽ കോളേജിന് സമീപം ഏകദേശം ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് മാറി അരുവിയോട് അരു ചേർന്ന് നിൽക്കുന്ന മമ്പറം ജുമാമസ്ജിദിനു  സമീപമാണ് മഖാം സ്ഥിതി ചെയ്യുന്നത്.. നിങ്ങളുടെ പ്രാർത്ഥനകളിൽ ഒരിടം കൊതിച്ച്... നാസർ ചേലക്കര  9605896091
Image
വ ടകരപ്പള്ളി മഖാം  ആറു നൂറ്റാണ്ട് പഴക്കമുള്ള ഈ മഖാമിൽ മുഹ്യദ്ധീൻ ശൈഖ് (റ)ന്റെ പരമ്പരയിൽ പെട്ട മഹാനാണ് അന്തിയുറങ്ങുന്നത്.   തമിഴ്നാടിന്റെയും,കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നീറുന്ന മനസ്സുമായി മഹാനവർകളുടെ സന്നിധിയിലെത്തുന്നവർ ഉദ്ധേശ സാഫല്യം നേടി സന്തോഷത്തോടെ തിരികെപ്പോകുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.  ഇങ്ങനെ ഇവിടേക്ക് നേർച്ചയാക്കി ഉദ്ധേശ സഫലീകരണം ലഭിച്ചവർ നടത്തുന്ന ആയിരങ്ങൾ സംബന്ധിക്കുന്ന കന്തിരി(അന്നദാനം) എല്ലാ വെള്ളിയാഴ്ചയും ഇവിടെ നടക്കുന്നു കൂടാതെ എല്ലാ ദിവസവും ചെറിയ തോതിൽ കന്തിരി നടക്കാറുണ്ട്. മഹാനായ ഖ്വുതുബുൽ ആലം സി.എം മടവൂർ വലിയ്യുള്ളാഹി  അവിടുത്തെ ജീവിത കാലത്ത് ഇവിടെ ഇടക്കിടെ സിയാറത്തിന് വരാറുണ്ടായിരുന്നു.. പാലക്കാട് പുതുനഗരം റൂട്ടിൽ പെരുവെമ്പ് സെന്ററിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയാണ് വടകരപ്പള്ളി മഖാം. മഹാനുഭാവന്റെ ബറക്കത്ത് കൊണ്ട് അള്ളാഹു നമ്മുടെ ഇരുലോക ജീവിതം നന്മയിലാക്കട്ടെ-ആമീൻ         ദുഅ വസ്വിയ്യത്തോടെ...             നാസർ ചേലക്കര              ...
Image
നോമ്പു തങ്ങൾ ഉപ്പാപ്പ മഖാം  ജീവിതം കാലം മുഴുവൻ നോമ്പിലായിക്കഴിഞ്ഞ '''(നോമ്പ് അനുവദനീയമായ ദിവസങ്ങളിൽ)'''  നോമ്പു തങ്ങൾ ഉപ്പാപ്പ എന്ന പേരില്‍ അറിയപ്പെടുന്ന മഹാനുഭാവനാണ് ഇവിടെ മറപെട്ടു കിടക്കുന്നത്  പാലക്കാട് ജില്ലയിലെ തത്തമംഗലത്തിനടുത്ത പ്രദേശമായ കമ്മാന്ത്രയിലെ ജുമാമസ്ജിദിന്റെ മുൻവശത്താണ് മഖാം 
Image
കൊന്നക്കാട് മഖാം   പാലക്കാട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് സീതാർക്കുണ്ട്. പ്രകൃതി സ്നേഹികളേയും,ആത്മീയ ദാഹികളേയും ഒരുപോലെ ഹഠാദാകർഷിക്കുന്ന ഈ പ്രദേശത്തിന്റെ താഴ്ഭാഗമായ കൊന്നക്കാട് മറപെട്ടു കിടക്കുന്ന മഹാനുഭാവനെക്കുറിച്ചൽപം വായിക്കാം... പാലക്കാട് ജില്ലയിൽ  കൊല്ലങ്കോടിനടുത്ത് പട്ടണത്തിന്റെ കോലാഹലങ്ങളിൽ നിന്നകന്നു നില്‍ക്കുന്ന പ്രശാന്ത സുന്ദര പ്രദേശമാണ് കൊന്നക്കാട്...   പച്ചപ്പരവതാനി വിരിച്ച വയലേലകളും,വാനത്തിലേക്ക്  തലയുയർത്തി നിൽക്കുന്ന ഗിരി ശൃംഖങ്ങളും,സ്വഛന്ദമൊഴുകുന്ന ചെറു തോടുകളുടെ കളകളാരവങ്ങളും,കിളികളുടെ കളകൂജനങ്ങളും പ്രകൃതി രമണീയതക്ക് ഹാരം ചാർത്തിയ സുന്ദര ഗ്രാമം....     ആത്മീയതയുടെ പ്രകാശ കിരണങ്ങൾ  പരത്തി പ്രദീപ്തമായി നിലകൊള്ളുന്ന ഒരു മഖ്ബറയാണ് ഈ നാടിന്റെ ശാന്തിക്കും സൗഹാർദ്ധാന്തരീക്ഷത്തിനും കാരണം...    പത്തൊമ്പതാം നൂറ്റാണ്ടിൽ മക്കയിൽ നിന്നും ഇവിടേക്കു വന്നെത്തിയ (മമ്പുറത്തു നിന്നാണെന്നും പറയപ്പെടുന്നു)മസ്താൻ  സാഹിബെന്ന് നാട്ടുകാർ  വിളിക്കുന്ന ഒരു മഹാനാണ് ഇവിടെ മറപ്പെട്ടു കിടക്കുന്നത്. ...
ചരിത്രത്തിനു വലിയ സ്ഥാനമാണ് ഇസ്ലാം നൽകുന്നത്    ലോകത്തിന്റെ സകല കോണുകളിൽ നിന്നും നിരന്തരം ആക്രമിക്കപ്പെടുമ്പോഴും വരികളായും,വരകളായും,സിനിമകളായും,ഡോക്യുമെന്ററികളായും വിവിധ രൂപഭാവങ്ങളിൽ അപഹാസ്യമാക്കാൻ വിരോധികൾ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും ഇസ്ലാം ലോകത്തിന്റെ നെറുകയിൽ തലയുയർത്തി തല്ലസിച്ചു നിൽക്കുന്നതും...ലോകത്തിന്റെ നാനാതുറകളിൽ നിന്നും അനുദിനം അനേകായിരങ്ങൾ ഇസ്ലാമാകുന്ന ശാന്തിതീരത്ത് അഭയം തേടുന്നതും ഇന്നത്തേതിലുപരി  ഇന്നലെകളുടെ ശോഭന ചരിത്രം മനസ്സിലാക്കിയാണ്...   ഇസ്ലാമിന്റെ ആത്മീയ ഗ്രന്ഥവും,വിശ്വത്തിന്റെ വിശ്വാസ,വിജ്ഞാന,അനുഷ്ഠാന കോശവുമായ വിശുദ്ധ ഖുർആൻ ഇന്നലെകളിൽ ലോകത്തിനു വെളിച്ചം പകർന്ന മഹാന്മാരേയും അവർക്കു മുമ്പിൽ തിന്മയുടെ ഇരുൾ പടർത്താൻ വിഫല ശ്രമം നടത്തിയ അധമരേയും ഗതകാലത്തിന്റെ ഗതിവിഗതികളേയും ആഖ്യാനിക്കുന്നതിന് ഏറെ  പ്രാമുഖ്യം നൽകി എന്ന വസ്തുത അറിയിക്കുന്നത് ചരിത്ര പഠനത്തിന്റെ പ്രാധാന്യത്തേയാണ്... അൽഹംദുലില്ലാഹ്...  കഴിഞ്ഞു പോയ ഇന്നലെകളിൽ ആത്മീയ പ്രഭ പരത്തി പരത്തിലേക്ക് മടങ്ങിയ പരമസാത്വികരായ മഹാന്മാരുടെ ചരിത്ര ശകലങ്ങൾ അമിതമായ ചമയങ്ങളോ ചമൽക്കാരങ്ങളോ ഇല...